അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പ്

അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പ്

അമേരിക്കയിലെ ഡാലസിലെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പ്. പ്രവാസി സമൂഹവും ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. ഇതിന്റെ ചിത്രങ്ങള്‍ രാഹുല്‍ പിന്നീട് സാമൂഹികമാധ്യത്തില്‍ പങ്കുവെച്ചു. തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തില്‍ സന്തുഷ്ടനാണെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാൻ ആവശ്യമായ ചർച്ചകളിലും സംഭാഷണങ്ങളിലും പങ്കെടുക്കാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ യു.എസ്. സന്ദർശനമാണിത്.

ഇന്നുമുതല്‍ ചൊവ്വാഴ്ചവരെ ഡാലസിലും വാഷിങ്ടണ്‍ ഡി.സിയിലും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ടെക്സാസ്, ജോർജ്ടൗണ്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായും അക്കാദമിക് വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും.

TAGS : RAHUL GANDHI | AMERICA
SUMMARY : Rahul Gandhi in America; First US visit since becoming opposition leader

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *