ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ്

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ്

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഹരിയാനയിൽ കോൺഗ്രസിന്‍റെ മുന്നേറ്റം. 65 സീറ്റിൽ കോൺഗ്രസ് മുന്നിലാണ്. ബി.ജെ.പി 19 സീറ്റിൽ മാത്രമാണ് മുന്നിലുള്ളത്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം 53 സീറ്റുകളിൽ മുന്നിലാണ്. ബി.ജെ.പി 22 ഇടത്തും പി.ഡി.പി നാലിടത്തുമാണ് മുന്നിലുള്ളത്. ഇരു സംസ്ഥാനങ്ങളിലും 90 സീറ്റുകളിലാണ് മത്സരം.

ജൂലാന മണ്ഡലത്തില്‍ കന്നിയങ്കത്തിനിറങ്ങിയ ഗുസ്തിതാരം വിനേഷ് ഫോഗട്ട് നിലവില്‍ മുന്നേറ്റം തുടരുകയാണ്. ഹരിയാന മുഖ്യമന്ത്രി നയാബ്‌സൈനിയും ഭൂപീന്ദര്‍ സിങ് ഹൂഡയും മുന്നിലാണ്.

ഹ​രി​യാ​ന​യി​ൽ കോ​ൺ​ഗ്ര​സും ജ​മ്മു-​ക​ശ്മീ​രി​ൽ തൂ​ക്കു​സ​ഭ​യു​മാ​ണ് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പ്ര​വ​ചിച്ചിട്ടുള്ളത്. ഹ​രി​യാ​ന​യി​ൽ ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​ന് ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 61 ശ​ത​മാ​ന​വും ജ​മ്മു-​ക​ശ്മീ​രി​ൽ സെ​പ്റ്റം​ബ​ർ 18, 28, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളിൽ മൂ​ന്ന് ഘ​ട്ട​മാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 63 ശ​ത​മാ​ന​വും​ പോ​ളി​ങ്ങാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
<BR>
TAGS : ELECTION 2024 | HARYANA | JAMMU KASHMIR
SUMMARY : Congress surge in Haryana, lead in 65 seats

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *