കോൺഗ്രസ് പ്രവർത്തക സമിതി യോഗം ബെളഗാവിയിൽ

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ബെളഗാവിയിൽ

ന്യൂഡൽഹി : ബെൽഗാമിൽ നടന്ന എ.ഐ.സി.സി.യുടെ 39-ാം സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തക സമിതി യോഗം കർണാടകയിലെ ബെളഗാവിയിൽ ചേരും.

26-ന് വൈകീട്ട് മൂന്നുമണിക്ക് ചേരുന്ന യോഗത്തിൽ പ്രവർത്തകസമിതി അംഗങ്ങൾ, സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേക ക്ഷണിതാക്കൾ, സംസ്ഥാന കോൺഗ്രസ് കമ്മിറ്റി അധ്യക്ഷർ, നിയമസഭാ കക്ഷി നേതാക്കൾ, പാർലമെന്ററി പാർട്ടി ഭാരവാഹികൾ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. 27-ന് മഹാറാലിയും ഉണ്ടാകും.

യോഗത്തിന്‍റെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കെ.സി വേണുഗോപാൽ ബെളഗാവിയിലെത്തി. കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, ഖജാൻജി അജയ് മാക്കൻ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയവരും പങ്കെടുത്തു.
<br>
TAGS : CONGRESS
SUMMARY : Congress Working Committee meeting in Belagavi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *