വയനാട് ടൗൺഷിപ്പ് നിർമാണം; കുടിശ്ശികയും ആനുകൂല്യങ്ങളും നല്‍കാതെ നിര്‍മാണം അനുവദിക്കില്ല, ഇന്നുമുതല്‍ സമരം

വയനാട് ടൗൺഷിപ്പ് നിർമാണം; കുടിശ്ശികയും ആനുകൂല്യങ്ങളും നല്‍കാതെ നിര്‍മാണം അനുവദിക്കില്ല, ഇന്നുമുതല്‍ സമരം

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ പ്രാരംഭ നിർമാണം ആരംഭിച്ച ഭൂമിയിൽ ഇന്നുമുതൽ സത്യഗ്രഹ സമരത്തിന് തൊഴിലാളികൾ. എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളാണ് സമരം ചെയ്യുന്നത്. സിഐടിയു ഉൾപ്പെടെയുള്ള സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. കുടിശ്ശികയും ആനുകൂല്യങ്ങളും നല്‍കാതെ നിര്‍മാണം അനുവദിക്കില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് തൊഴിലാളികള്‍ മുന്നറിയിപ്പു നല്‍കി.

അതേസമയം പുനരധിവാസ നടപടികള്‍ തടസപ്പെടുത്തുന്ന സമരത്തിലേക്ക് പോകാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഇന്നലെ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിതല ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ വിഷുവിന് ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ട ആലോചനകളിലേക്ക് കടക്കുക എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇതേതുടര്‍ന്നാണ് പ്രതിഷേധത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. തൊഴിലാളികളുടെ ആനുകൂല്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍ക്കാര്‍ തയാറാകണം, മാനേജ്‌മെന്റ് 13 വര്‍ഷമായി ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. ഇതിന്റെ പശ്ചാത്തിലാണ് സമരം.

ടൗണ്‍ഷിപ്പിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ മുതലാണ് ആരംഭിച്ചത്. പ്രാരംഭ നിലം ഒരുക്കലാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കമ്പനി നടത്തുന്നത്.
<BR>
TAGS : WAYANAD TOWNSHIP | STRIKE
SUMMARY : Construction of Wayanad Township; Construction will not be allowed without payment of dues and benefits, strike from today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *