ഷെഡ്യൂളിൽ ക്രമക്കേട്; ഇൻഡിഗോ എയർലൈൻസിന് പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

ഷെഡ്യൂളിൽ ക്രമക്കേട്; ഇൻഡിഗോ എയർലൈൻസിന് പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

ഹൈദരാബാദ്: ഇൻഡിഗോ എയർലൈൻസിന് അഞ്ചര ലക്ഷത്തിലധികം രൂപ പിഴ ചുമത്തി ഹൈദരാബാദ് ഉപഭോക്തൃ കമ്മിഷൻ. മോശം സേവനത്തിനും ടിക്കറ്റ് റീ ഷെഡ്യൂൾ സംബന്ധിച്ച ക്രമക്കേടുകള്‍ക്കുമാണ് പിഴ. 12 ശതമാനം പലിശയടക്കം 5,61,341 രൂപ പരാതിക്കാരന് നല്‍കാനാണ് കമ്മിഷന്‍ വിധിച്ചത്.

കൂടാതെ മാനസിക പീഡനത്തിന് 25,000 രൂപയും കേസിൻ്റെ ചെലവിൽ 5,000 രൂപയും നഷ്‌ട പരിഹാരം നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. ഇൻഡോറിലെ മകളുടെ വിവാഹത്തിനായി 50 വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്‌ത തിരുപ്പതി സ്വദേശി പി.നവരതനാണ് കേസ് ഫയല്‍ ചെയ്‌തത്.

ഒരു ട്രാവൽ കമ്പനി വഴി ടിക്കറ്റ് ബുക്ക് ചെയ്‌ത നവരതന് ആകെ 4,14,150 രൂപയാണ് ടിക്കറ്റിന് ചെലവായത്. എന്നാല്‍ വിമാനക്കമ്പനിയുടെ കാലതാമസവും അധിക ചാർജുകളും കാരണം നവരതൻ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇന്‍ഡിഗോയ്‌ക്കെതിരെ നടപടിയുണ്ടായത്.

TAGS: NATIONAL | INDIGO AIRLINES
SUMMARY: Consumer court sues indigo airlines over worst rescheduling

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *