ഉപഭോക്താവിന് യൂസര്‍ മാനുവല്‍ നല്‍കാന്‍ വൈകി; വണ്‍ പ്ലസിന് 5000 രൂപ പിഴയിട്ട് കോടതി

ഉപഭോക്താവിന് യൂസര്‍ മാനുവല്‍ നല്‍കാന്‍ വൈകി; വണ്‍ പ്ലസിന് 5000 രൂപ പിഴയിട്ട് കോടതി

ബെംഗളൂരു: ഉപഭോക്താവിന് യൂസർ മാനുവൽ നൽകാൻ വൈകിയ സംഭവത്തിൽ വണ്‍പ്ലസ് കമ്പനിക്ക് 5,000 രൂപ പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കോടതി. കഴിഞ്ഞ വർഷം ഡിസംബറിൽ മൊബൈല്‍ ഫോൺ വാങ്ങിയ ബെംഗളൂരു സ്വദേശി എസ്.എം രമേഷിനാണ് യൂസര്‍ മാനുവല്‍ കിട്ടാതിരുന്നത്. ഇതേത്തുടര്‍ന്ന് ഇയാള്‍ മൊബൈല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയും ചെയ്തു.

യൂസര്‍മാനുവല്‍ ആവശ്യപ്പെട്ട് നിരവധി തവണ രമേഷ് കമ്പനിയെ ബന്ധപ്പെട്ടെങ്കിലും നാല് മാസം കഴിഞ്ഞാണ് ഇത് ലഭ്യമായത്. ഇതോടെ രമേഷ് കോടതിയെ സമീപിക്കുകയായിരുന്നു. യൂസര്‍ മാനുവല്‍ ഇല്ലാത്തതുമൂലം അനുഭവിച്ച മാനസിക സംഘര്‍ഷവും നിരുത്തരവാദപരമായ പ്രവര്‍ത്തനവും ചൂണ്ടിക്കാട്ടിയിരുന്നു പരാതി.

സംഭവം വലിയ അശ്രദ്ധയാണെന്ന് കോടതി വിലയിരുത്തി. ഇത് ഉപഭോക്താവിന് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് കമ്പനി കോടതി നടപടികളോട് സഹകരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പിഴയിടാന്‍ തീരുമാനിച്ചത്. 5000 രൂപ പിഴയും 1000 രൂപ കോടതിച്ചെലവും കമ്പനി നല്‍കണമെന്നും കോടതി ഉത്തരവിട്ടു

TAGS: KARNATAKA | ONE PLUS
SUMMARY: OnePlus fined by court for not providing user manual to Bengaluru customer

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *