ചെന്നൈ – ബെംഗളൂരു ഹൈവേയിൽ കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു

ചെന്നൈ – ബെംഗളൂരു ഹൈവേയിൽ കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു

ബെംഗളൂരു: ചെന്നൈ-ബെംഗളൂരു ഹൈവേയിൽ (എൻഎച്ച് 44) റാണിപേട്ടിലെ വാലാജ വള്ളിവേടിനു സമീപം കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ചെന്നൈയിലേക്കുള്ള എട്ട് ഹൈ-എൻഡ് കാറുകളുടെ ശേഖരവുമായി വന്ന ലോറിക്കാണ് തീപിടിച്ചത്.

ചൊവ്വാഴ്ച രാത്രി പെട്രോൾ പമ്പിന് സമീപമുള്ള സർവീസ് പാതയിൽ വാഹനം നിർത്തിയിട്ടുരുന്നു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഡ്രൈവർ ലോറി സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് വാഹനത്തിൻ്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാസിക് സ്വദേശിയായ ഡ്രൈവർ എൽ.സോനു യാദവ് (43), ക്ലീനർ കെ. മനീഷ് (26) എന്നിവർ വാഹനത്തിൽ നിന്ന് ഇറങ്ങി. ഈ സമയം കൊണ്ട് ലോറിക്ക് തീപിടിക്കുകയായിരുന്നു.

സോനു ഉടൻ പോലീസിൽ വിവരമറിയിച്ചു. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ വാഹനത്തിൻ്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വാലാജ പോലീസ് കേസെടുത്തു.

TAGS: BENGALURU UPDATES| FIRE
SUMMARY: Container lorry catches fire in daylight

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *