മാംസാഹാരത്തിന്റെ പേരില്‍ അവഹേളനം; പൈലറ്റ് മരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

മാംസാഹാരത്തിന്റെ പേരില്‍ അവഹേളനം; പൈലറ്റ് മരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

മുംബൈ: എയര്‍ഇന്ത്യ പൈലറ്റിനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. ഗോരഖ്പുര്‍ സ്വദേശിനിയായ സൃഷ്ടി തുലി (25)യെ മരിച്ച നിലയില്‍ കണ്ടതിനു പിന്നാലെ സുഹൃത്ത് ആദിത്യ പണ്ഡിറ്റ് (27) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു.

തിങ്കളാഴ്ചയാണ് മുംബൈ അന്ധേരിയിലെ താമസസ്ഥലത്താണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. ആദിത്യ തുലിയെ മാംസാഹാരം ഒഴിവാക്കുന്നതടക്കം ഭക്ഷണ ശീലം മാറ്റാന്‍ നിര്‍ബന്ധിച്ചിരുന്നതായി അമ്മാവന്‍ പോലീസിനോട് പറഞ്ഞു. ഇതിന്റെ പേരില്‍ പരസ്യമായി അധിക്ഷേപിച്ചിരുന്നു. ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രണ്ട് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ പൈലറ്റ് കോഴ്സ് പഠിക്കുമ്പോഴാണ് തുലി ആദിത്യ പണ്ഡിറ്റിനെ പരിചയപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ പണ്ഡിറ്റ് ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്ന് തുലി ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഉടന്‍ തന്നെ മുംബൈയിലേക്ക് തിരിച്ചെത്തി ഫ്‌ലാറ്റില്‍ നോക്കിയപ്പോള്‍ അത് അകത്തുനിന്ന് ലോക്ക് ചെയ്തിരിക്കുകയായിരുന്നു. മറ്റൊരു ചാവി സംഘടിപ്പിച്ച് റൂം തുറന്നപ്പോള്‍ തുലി കേബിള്‍ വയറില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. യു പി സ്വദേശിയായ സൃഷ്ടി തുലി കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് മുംബൈയില്‍ താമസമാരംഭിച്ചത്.
<br>
TAGS : ARRESTED
SUMMARY : Contempt for eating meat; A friend was arrested in the incident where the pilot died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *