ബിൽ കുടിശ്ശിക നൽകിയില്ല; കരാറുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു

ബിൽ കുടിശ്ശിക നൽകിയില്ല; കരാറുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: ബിൽ കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് കരാറുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. പാവഗട താലൂക്ക് കോൺഗ്രസ് നേതാവും ക്ലാസ് 1 കരാറുകാരനുമായ സതീഷ് ആണ് ആത്മഹത്യ ചെയ്തത്. വിശ്വേശ്വരയ്യ ജല നിഗം ​​ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചത്.

താൻ ആത്മഹത്യ ചെയ്യുകയാണെന്ന് കാട്ടി സമൂഹമാധ്യമത്തിൽ ഇദ്ദേഹം വീഡിയോയും പോസ്റ്റ്‌ ചെയ്തിരുന്നു. ബന്ധുക്കൾ ഉടൻ ഇദ്ദേഹത്തെ ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിൽ കുടിശ്ശികയായ ഒമ്പത് കോടി രൂപ വിജെഎൻഎൽ എംഡി സന്നചിറ്റപ്പ വർഷങ്ങളായി നൽകിയിട്ടില്ലെന്നായിരുന്നു സുജിത് അവകാശപ്പെട്ടത്. പാവഗഡ താലൂക്കിൽ സ്‌പെഷ്യൽ കംപോണൻ്റ് പ്ലാൻ (എസ്‌സിപി) പ്രകാരം റോഡിൻ്റെയും ചെക്ക്ഡാമിൻ്റെയും പണിയാണ് സതീഷ് ഏറ്റെടുത്തിരുന്നത്. രാഷ്ട്രീയ ഭിന്നതകൾ കാരണം വർഷങ്ങളായി തനിക്ക് നൽകാനുള്ള ഫണ്ട് അനുവദിച്ചിട്ടില്ലെന്നും സുജിത് ആരോപിച്ചിരുന്നു.

TAGS:KARNATAKA, SUICIDE
KEYWORDS: Contractor tries to commit suicide over pending dues

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *