പ്രകോപനപരമായ പ്രസംഗം; അരുന്ധതി റോയിയെ പ്രോസിക്യൂട്ട്​ ചെയ്യാൻ ഡൽഹി ലഫ്. ഗവർണറുടെ അനുമതി

പ്രകോപനപരമായ പ്രസംഗം; അരുന്ധതി റോയിയെ പ്രോസിക്യൂട്ട്​ ചെയ്യാൻ ഡൽഹി ലഫ്. ഗവർണറുടെ അനുമതി

ന്യൂഡൽഹി: പ്രകോപനപരമായ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരെ കുറ്റം ചുമത്തി വിചാരണ ചെയ്യാൻ അനുവാദം നൽകി ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന. 2010ൽ നടന്ന പരിപാടിക്കിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്. കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ നിയമ പ്രൊഫസര്‍ ഡോ. ഷെയിഖ് ഷൗക്കത്ത് ഹുസൈനെയും ഇതേ വകുപ്പ് ചുമത്തി പ്രോസിക്യൂട്ട് ചെയ്യാനും ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ട്.

യുഎപിഎ നിയമത്തിലെ 45(1) വകുപ്പാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ സിആര്‍പിസി 196ാം വകുപ്പ് പ്രകാരം ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാനും ലെഫ്‌നന്റ് ഗവര്‍ണര്‍ അനുവദി നല്‍കിയിരുന്നു. 2010 ഒക്ടോബര്‍ 21ന് രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നതിന് ‘ആസാദി ദ ഓണ്‍ലി വേ’ എന്ന തലക്കെട്ടില്‍ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്സ് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്നാണ് ആരോപണം.

അരുന്ധതിക്കും ഷൗക്കത്ത് ഹുസൈനിനും പുറമെ പരേതനായ ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി, ഡല്‍ഹി സമ്മേളനത്തിലെ അവതാരകനും പാര്‍ലിമെന്റ് ആക്രമണ കേസിലെ മുഖ്യ പ്രതിയുമായ എസ് എ ആര്‍ ഗിലാനി, വരവര റാവു എന്നിവരും പരിപാടിയില്‍ സംസാരിച്ചിരുന്നു.

കശ്മീരിലെ ആക്ടിവിസ്റ്റായ സുശീല്‍ പണ്ഡിറ്റ് ആണ് ന്യൂഡല്‍ഹിയിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി ഫയല്‍ ചെയ്തത്. 2010 നവംബര്‍ 27നായിരുന്നു ഇത്. ഡല്‍ഹി സമ്മേളനത്തില്‍ സംസാരിച്ചവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
<BR>
TAGS : ARUNDHATI ROY | UAPA |
SUMMARY : Controversial speech. Delhi Lt. to prosecute Arundhati Roy. Governor’s permission

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *