കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ വിപ്ലവഗാ​ന വിവാദം; ഗായകൻ അലോഷി ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ വിപ്ലവഗാ​ന വിവാദം; ഗായകൻ അലോഷി ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

കൊല്ലം: കടയ്ക്കൽ ദേ​വീ ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന ഗാ​ന​മേ​ള​യി​ൽ വി​പ്ല​വ​ഗാ​നം പാ​ടി​യ​ സംഭവത്തിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ കുമാറിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ മറ്റ് രണ്ട് പേരും കേസിൽ പ്രതികളാണ്.

സംഭവത്തിൽ പോലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ പറഞ്ഞിരുന്നു. സംഭവത്തെ ലാഘവത്തോടെ കാണാനാകില്ല, സംഘാടകർക്കെതിരെ കേസ് എടുക്കാവുന്ന കുറ്റങ്ങൾ പ്രകടമാണ്, ഹിന്ദുമത സ്ഥാപനങ്ങളുടെ ദുരുപയോഗം തടയൽ നിയമപ്രകാരം വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഡിവിഷൻ ബെഞ്ച് നിയമം മൂലം തടഞ്ഞിട്ടുള്ള പ്രവൃത്തികൾ നടക്കുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉറപ്പാക്കണമെന്നും നിർദേശിച്ചിരുന്നു.
<BR>
TAGS : SINGER ALOSHI | CASE REGISTERED
SUMMARY : Controversy in Kadaikal Devi Temple; Case against three people including singer Aloshi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *