ക്രിമിനൽ മാനനഷ്ടക്കേസ്; രോഹിണി സിന്ധുരി ഐഎഎസിനു കോടതി നോട്ടീസ്

ക്രിമിനൽ മാനനഷ്ടക്കേസ്; രോഹിണി സിന്ധുരി ഐഎഎസിനു കോടതി നോട്ടീസ്

ബെംഗളൂരു: ഐപിഎസ് ഓഫീസർ രൂപ ഡി. മൗദ്ഗിൽ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ ഐഎഎസ് ഓഫീസർ രോഹിണി സിന്ധുരിക്ക് നോട്ടീസ് അയച്ച് ബെംഗളൂരു അഡീഷണൽ എസിഎംഎം കോടതി.

2023 ഫെബ്രുവരി 19ന് രോഹിണി സിന്ധുരി തനിക്കെതിരെ മാധ്യമങ്ങൾക്ക് മുമ്പിൽ അപകീർത്തി പ്രസ്താവന നടത്തിയെന്നും, എക്‌സ് അക്കൗണ്ടിൽ മോശമായ പോസ്റ്റുകൾ ഷെയർ ചെയ്തെന്നും ഡി. രൂപ പരാതിയിൽ ആരോപിച്ചു. എക്സ് പോസ്റ്റ് 1.8 ലക്ഷം പേർ കണ്ടുവെന്നും ഇത് വഴി തനിക്ക് മാനക്കേട് ഉണ്ടായെന്നും രൂപ ഐപിഎസ് പരാതിയിൽ പറഞ്ഞു. രോഹിണിയുടെ പ്രസ്താവനയ്ക്ക് ശേഷം തന്നെ മനപൂർവം സ്ഥലം മാറ്റിയെന്നും രൂപ ആരോപിച്ചു.

കൂടാതെ, ആറ് മാസമായി തനിക്ക് കൃത്യമായ ശമ്പളവും നൽകിയില്ലെന്നും രോഹിണിയുടെ മൊഴി കാരണം ഭർത്താവും മക്കളും സഹോദരിയും മാനസികമായി വിഷമിച്ചെന്നും രൂപ പറഞ്ഞു. വിഷയത്തിൽ രോഹിണി ഉടൻ വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.

TAGS: KARNATAKA | ROHINI SINDHURI
SUMMARY: Court issues notice to Rohini Sindhuri on criminal defamation case filed by Roopa Moudgil

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *