നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്ഫോടനം; ഒരു ജവാന് പരുക്ക്

നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്ഫോടനം; ഒരു ജവാന് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീർ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്ഫോടനം. ശനിയാഴ്ച ഉച്ചയ്ക്ക് ദിഗ്വാർ സെക്ടറിലെ ഫോർവേഡ് ഏരിയയിൽ സൈനികർ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഒരു സൈനികന് പരുക്കേറ്റു. അതിർത്തികളിലെ നുഴഞ്ഞുകയറ്റങ്ങൾ തടയുന്നതിനായി സ്ഥാപിച്ചിരുന്ന കുഴിബോംബുകൾ ചിലപ്പോൾ മഴയിൽ ഒലിച്ചുപോയിട്ടാവാം അപകടമെന്നാണ് പ്രാഥമിക നിഗമനം.

പരുക്കേറ്റ ഹവൽദാറെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച രാവിലെ സാംബ ജില്ലയിലെ റീഗൽ അതിർത്തി ഔട്ട്‌പോസ്റ്റിനടുത്ത് ബോംബ് ഡിസ്‌പോസൽ സ്ക്വാഡ് കണ്ടെടുത്ത മോർട്ടാർ ഷെൽ നശിപ്പിച്ചിരുന്നു. പാകിസ്ഥാൻ കനത്ത പ്രകോപനം നടത്തിയ കശ്മീരിലെ പൂഞ്ചിൽ സൈന്യം ജനങ്ങൾക്ക് ഭക്ഷ്യ വസ്തുക്കലും മരുന്നും വീടുകളിൽ എത്തിച്ച് നൽകിയിട്ടുണ്ട്. നേരത്തെ മേഖലയിൽ മെഡിക്കൽ ക്യാമ്പും സൈന്യം സംഘടിപ്പിച്ചിരുന്നു.

TAGS: NATIONAL | EXPLOSION
SUMMARY: Soldier Injured In Landmine Blast Near LoC In J&K’s Poonch

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *