ഇരുപത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഓട്ടോയിൽ ഉപേക്ഷിച്ച മാതാപിതാക്കൾ പിടിയിൽ

ഇരുപത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഓട്ടോയിൽ ഉപേക്ഷിച്ച മാതാപിതാക്കൾ പിടിയിൽ

ബെംഗളൂരു: ഇരുപത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഓട്ടോയിൽ ഉപേക്ഷിച്ച മാതാപിതാക്കൾ പിടിയിൽ. കുടക് വീരാജ്പേ ട്ട് സ്വദേശികളായ ദമ്പതികളാണ് പിടിയിലായത്. ജന്മനാ വൈകല്യമുള്ളതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇവർ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. ഏപ്രിൽ 24 ന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് കുഞ്ഞിനെ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ദമ്പതികൾ കുഞ്ഞിനെ ഓട്ടോയിൽ വെക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. പ്രദേശത്തെ ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ദമ്പതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിക്കുകയായിരുന്നു. വൈകല്യമുള്ളതിനാൽ കുട്ടിയെ തിരികെ ആവശ്യമില്ലെന്ന് ദമ്പതികൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: 20-day-old baby girl, abandoned due to birth deformity, rescued

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *