വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ് വളർത്തി; ദമ്പതികൾ അറസ്റ്റിൽ

വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ് വളർത്തി; ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു: വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ് വളർത്തിയ ദമ്പതികൾ പിടിയിൽ. എംഎസ്ആർ നഗറിൽ താമസിക്കുന്ന സിക്കിം സ്വദേശികളായ കെ. സാഗർ ഗുരുംഗും (37) ഭാര്യ ഊർമിള കുമാരിയുമാണ് (38) സദാശിവനഗർ പോലീസിന്‍റെ പിടിയിലായത്. ബാൽക്കണിയിൽ അലങ്കാരച്ചെടികൾക്കിടയിലാണ് രണ്ട് ചട്ടികളിലായി അവർ കഞ്ചാവ് നട്ടുപിടിപ്പിച്ചിരുന്നത്.

വീട്ടിലെ പൂന്തോട്ടവും ചെടികളും കാണിച്ചുകൊണ്ട് യുവതി പങ്കുവെച്ച ഫേസ്‍ബുക്ക് പോസ്റ്റ് ആണ് ഇരുവർക്കും കുരുക്കായത്. കഞ്ചാവ് ചെടികൾ നട്ടു വളർത്തുന്ന കാര്യം യുവതി വീഡിയോയിൽ എടുത്തു പറയുകയും ചെയ്തിരുന്നു.

17 ചെടിച്ചട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണത്തിലാണ് കഞ്ചാവ് ചെടികളും കൃഷിചെയ്തിരുന്നത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് അന്വേഷിച്ചെത്താൻ സാധ്യതയുണ്ടെന്ന് ബന്ധു ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കേട്ട് ചെടികൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇലകളും മറ്റ് അവശിഷ്ടങ്ങളും ഉൾപ്പെടെ 54 ഗ്രാം പോലീസ് കണ്ടെത്തുകയായിരുന്നു. ലാഭമുണ്ടാക്കാനായി കഞ്ചാവ് വിൽക്കാനായിരുന്നു പദ്ധതിയെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Bengaluru couple arrested for planting marijuana inside home

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *