നവജാതശിശുവിന്റെ മൃതദേഹം ടോയ്ലറ്റിൽ കണ്ടെത്തിയ സംഭവം; ദമ്പതികൾ പിടിയിൽ

നവജാതശിശുവിന്റെ മൃതദേഹം ടോയ്ലറ്റിൽ കണ്ടെത്തിയ സംഭവം; ദമ്പതികൾ പിടിയിൽ

ബെംഗളൂരു: നവജാതശിശുവിന്റെ മൃതദേഹം ടോയ്ലറ്റിൽ കണ്ടെത്തിയ സംഭവം നേപ്പാൾ സ്വദേശികളായ ദമ്പതികൾ പിടിയിൽ. ഹരോഹള്ളി ദയാനന്ദ് സാഗർ ആശുപത്രിയിലെ ടോയ്‌ലറ്റിൽ നിന്നാണ് മാസം തികയാത്ത കുഞ്ഞിനെ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അമൃത കുമാരി (20), സുരേന്ദ്ര മെഹ്‌റ (21) എന്നിവരാണ് അറസ്റ്റിലായത്.

അവിവാഹിതരായ ഇരുവരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരുമിച്ചായിരുന്നു താമസം. ഇരുവരും ഹരോഹള്ളിയിലെ വ്യവസായശാലയിൽ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. എന്നാൽ വിവാഹിതരല്ലാത്തത് കാരണം കുഞ്ഞിനെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ നവംബറിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഹെൽത്ത് ഫെസിലിറ്റിയിലെ ജീവനക്കാർ ടോയ്ലറ്റ് പൈപ്പിലെ തടസ്സം പരിഹരിക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്. സിസിടിവിയുടെയും സാങ്കേതിക തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.

TAGS: KARNATAKA | ARREST
SUMMARY: Nepalese couple flushes newborn down toilet, held in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *