മുൻ എംഎൽഎയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ

മുൻ എംഎൽഎയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ

ബെംഗളൂരു: മുൻ എംഎൽഎയിൽ നിന്നും പണം തട്ടാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. കലബുർഗിയിലെ അലന്ദ് കോളനി നിവാസികളായ മഞ്ജുള പാട്ടീൽ (32), ഭർത്താവ് വി ശിവരാജ് പാട്ടീൽ (39) എന്നിവരാണ് അറസ്റ്റിലായത്. അഫ്‌സൽപൂരിലെ മുൻ എംഎൽഎ മാളികയ്യ ഗുട്ടേദാറിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുക്കാനാണ് ഇവർ ശ്രമിച്ചത്.

ആറ് തവണ അഫ്സൽപുർ എംഎൽഎ ആയിരുന്ന മാളികയ്യ ഗുട്ടേദാറിൻ്റെ മകൻ റിതേഷ് ഗുട്ടേദാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒക്‌ടോബർ 21ന് രാത്രി പണം ആവശ്യപ്പെട്ട് മഞ്ജുള മാളികയ്യയെ വീഡിയോ കോൾ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഫോണിലേക്ക് ഇവർ ചില അശ്ലീല വീഡിയോ സന്ദേശങ്ങളും അയച്ചിരുന്നു. ഇതിനോട് പ്രതികരിക്കാതായപ്പോൾ ശിവരാജ് എംഎൽഎയെ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നും പണം നൽകിയില്ലെങ്കിൽ മാളികയ്യയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും പറഞ്ഞു.

എന്നാൽ എംഎൽഎ ഇതിനോട് പ്രതികരിച്ചില്ല. ഒക്‌ടോബർ 24ന് ദമ്പതികൾ റിതേഷിനെ ഫോണിൽ വിളിക്കുകയും അച്ഛന്റെ എംഎൽഎ സ്ഥാനം നിലനിർത്തണമെങ്കിൽ പണം നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതോടെ റിതേഷ് ഇവർക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.

TAGS: KARNATAKA | ARREST
SUMMARY: Couple arrested over blackmaliming former mla

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *