കെഎസ്ആർടിസി ബസിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി ബസിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടക ആർടിസി ബസ് ഇരുചക്രവാഹനത്തിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. മഗഡി താലൂക്കിലെ കുഡൂരിനടുത്തുള്ള ഹൊന്നപുര ഗ്രാമത്തിലെ താമസക്കാരായ രവികുമാർ (45), ലക്ഷ്മമ്മ (40) എന്നിവരാണ് മരിച്ചത്. കനകപുര റോഡിലെ സബ്ബകെരെ ഗേറ്റിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ബസിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ദമ്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനം നിയന്ത്രണം ചെയ്യുകയായിരുന്നു. തുടർന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ബസിൻ്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർക്കൊന്നും പരുക്കേറ്റിട്ടില്ലെന്ന് രാമനഗര സബ്ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിനകർ ഷെട്ടി പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *