ആമസോണിൽ ഗെയിമിംഗ് കൺട്രോളർ ഓർഡർ ചെയ്തു; വന്നത് മൂർഖൻ പാമ്പ്

ആമസോണിൽ ഗെയിമിംഗ് കൺട്രോളർ ഓർഡർ ചെയ്തു; വന്നത് മൂർഖൻ പാമ്പ്

ബെംഗളൂരു: ആമസോണിൽ ഗെയിമിംഗ് കൺട്രോളർ ഓർഡർ ചെയ്തപ്പോൾ വന്നത് മൂർഖൻ പാമ്പ്. ബെംഗളൂരുവിലാണ് സംഭവം. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ആമസോൺ വഴി ഒരു എക്‌സ്‌ബോക്‌സ് കൺട്രോളർ ഓർഡർ ചെയ്‌തിരുന്നു. എന്നാൽ ലഭിച്ച പാക്കേജിനുള്ളിൽ ഇരുവരും മൂർഖൻ പാമ്പിനെ ജീവനുള്ള കാണുകയായിരുന്നു.

ഉഗ്ര വിഷമുള്ള ഈ പാമ്പ് പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ അപകടമുണ്ടാക്കിയില്ല. ദമ്പതികൾ ഈ ദൃശ്യത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ഈ വിവരം അറിയിക്കാൻ ആമസോൺ കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ കാര്യമായ പ്രതികരണം ഉണ്ടായില്ലെന്ന് ദമ്പതികൾ പ്രതികരിച്ചു.

എന്നാൽ പിന്നീട് ആമസോൺ മുഴുവൻ റീഫണ്ടും നൽകിയെന്നും എന്നാൽ അതിനപ്പുറം തങ്ങൾക്ക് ഒരു നഷ്ടപരിഹാരമോ ഔദ്യോഗിക ക്ഷമാപണമോ ലഭിച്ചില്ലെന്നും ദമ്പതികൾ പറഞ്ഞു.

ഉഗ്രവിഷമുള്ള പാമ്പ് കാരണം ജീവൻ നഷ്ടപ്പെട്ടിരുന്നെങ്കിൽ ആമസോൺ ഉത്തരവാദിത്വം ഏറ്റെടുക്കുമായിരുന്നോ എന്നും ദമ്പതികൾ ചോദിച്ചു. ഇത് വ്യക്തമായും ആമസോണിന്റെ അശ്രദ്ധയും, മോശം ലോജിസ്റ്റിക്‌സും കൊണ്ട് മാത്രം സംഭവിച്ച സുരക്ഷാ ലംഘനമാണെന്നും അവർ പറഞ്ഞു. പാമ്പിനെ പിടികൂടി പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് വിട്ടതായാണ് വിവരം. അതേസമയം ആമസോണ്‍ വിഷയത്തില്‍ മാപ്പുചോദിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

 


TAGS:
BENGALURU UPDATES| AMAZON| PACKAGE
SUMMARY: Couple recieve poisonous snake in amazon package

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *