മൂന്ന് വയസുകാരിയെ പൊള്ളലേൽപ്പിച്ചു; അമ്മയ്ക്കും വളർത്തച്ഛനുമെതിരെ കേസ്

മൂന്ന് വയസുകാരിയെ പൊള്ളലേൽപ്പിച്ചു; അമ്മയ്ക്കും വളർത്തച്ഛനുമെതിരെ കേസ്

ബെംഗളൂരു: മൂന്ന് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത അമ്മയ്ക്കും വളർത്തച്ഛനുമെതിരെ കേസെടുത്തു. ദേഹമാസകലം പൊള്ളലേറ്റ കുട്ടിയെ ബെംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സറീന, ഭർത്താവ് അസ്മത് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സറീനയുടെ ആദ്യ വിവാഹത്തിലുണ്ടായിരുന്നതാണ് കുട്ടി. കുട്ടിയുടെ മുഖത്തും കഴുത്തിലും തലയിലും കൈകാലുകളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളുമുണ്ട്. കുട്ടിയുടെ ഒരു കാലിന്റെ എല്ലിന് പൊട്ടലുമുണ്ട്.

ഗൗരിബിദാനൂർ സ്വദേശിയായ സറീനയ്ക്ക് മുൻ വിവാഹങ്ങളിൽ മൂന്ന് പെൺമക്കളുണ്ട്. നിലവിലെ ഭർത്താവുമായി ശാരീരിക ബന്ധത്തിന് മൂത്ത മകളെ നിർബന്ധിച്ചതായും പരാതിയുണ്ട്. അസ്മത്ത് സറീനയുടെ സഹോദരിയേയും ശാരീരികമായി ഉപദ്രവിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തൽ.

എന്നാൽ ഇവരാരും നിലവിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല. ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ നാഗണ്ണ ഗൗഡ ബൗറിംഗ് ആശുപത്രിയിലെത്തി കുട്ടിയുടെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. നിലവിൽ സറീനയും ഭർത്താവും ഒളിവിലാണ്. ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

TAGS: KARNATAKA| TORTURE| CASE
SUMMARY: Three year old tortured brutally, parents booked

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *