മുന്‍ മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദനെതിരായ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

മുന്‍ മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദനെതിരായ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

കൊച്ചി: മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തീർപ്പാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുൻ മാനേജർ വിപിൻ കുമാർ പ്രതികരിച്ചു. ഗൂഢാലോചന എന്ന ഉണ്ണിയുടെ വാദം അടിസ്ഥാനരഹിതമാണ്. ഉണ്ണിയുടെ ട്രാക്ക് റിക്കാർഡ് എല്ലാവർക്കും അറിയാം. നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തനാണെന്നും വിപിൻ കുമാർ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. ടൊവിനോ തോമസിന്‍റെ “നരിവേട്ട’ എന്ന ചിത്രത്തെ അനുകൂലിച്ച്‌ റിവ്യൂ ഇട്ടതിന് മാനേജര്‍ വിപിന്‍ കുമാറിനെ നടന്‍ മര്‍ദിച്ചെന്നാണ് കേസ്. ഇന്‍ഫോപാര്‍ക്ക് പോലീസാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

TAGS : UNNI MUKUNDAN
SUMMARY : Court dismisses anticipatory bail plea against actor Unni Mukundan in case of assaulting former manager

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *