വീട്ടിലെ ഭക്ഷണം കഴിക്കണമെന്ന ദർശന്റെ ആവശ്യം കോടതി തള്ളി

വീട്ടിലെ ഭക്ഷണം കഴിക്കണമെന്ന ദർശന്റെ ആവശ്യം കോടതി തള്ളി

ബെംഗളൂരു: ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന നടൻ ദർശൻ്റെ ഹർജി കോടതി തള്ളി. രേണുകസ്വാമി കൊലക്കേസിൽ പ്രതിയായ ദർശൻ നിലവിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുകയാണ്. ജയിൽ ഭക്ഷണം കഴിച്ച് വയറിളകുന്നുവെന്നും വീട്ടിൽ പാകം ചെയ്ത ഭക്ഷണം, കിടക്ക, വസ്ത്രം എന്നിവ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ദർശൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

ബെംഗളൂരുവിലെ 24-ാമത് എസിഎംഎം കോടതിയാണ് ഹർജി പരിഗണിച്ചത്. എന്നാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ എല്ലാവർക്കും തുല്യ പരിഗണനയാണെന്നും, ആർക്കും പ്രത്യേക പരിഗണന നൽകാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജയിൽ ചട്ടങ്ങൾ പ്രകാരം പ്രകാരം കൊലപാതകക്കുറ്റം ആരോപിക്കപ്പെടുന്നവർക്ക് ഇത്തരം സൗകര്യങ്ങൾ ഒരുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജയിലിൽ നൽകുന്ന ഭക്ഷണം തനിക്ക് വയറിളക്കം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും അതിനാൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം വേണമെന്നും ദർശൻ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ദര്‍ശന്‍ കൊലപാതകക്കുറ്റം ചുമത്തിയ വിചാരണ തടവുകാരനായതിനാല്‍ നിലവിലുള്ള ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് മറ്റ് തടവുകാര്‍ക്ക് തുല്യമായി പരിഗണിക്കാനാവില്ലെന്ന് പോലിസ് വാദിച്ചു. തടവുകാര്‍ക്ക് അവരുടെ സ്വന്തം വസ്ത്രങ്ങള്‍, കിടക്കകള്‍, പാദരക്ഷകള്‍ എന്നിവ കൈവശം വെക്കാന്‍ അനുവാദമില്ല.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Court dismisses Actor Darshan’s request for home-cooked meals

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *