ലൈംഗികാതിക്രമ കേസ്; പ്രജ്വല്‍ രേവണ്ണയുടെ അപേക്ഷയിൽ  എസ്ഐടിക്ക് നോട്ടിസ്

ലൈംഗികാതിക്രമ കേസ്; പ്രജ്വല്‍ രേവണ്ണയുടെ അപേക്ഷയിൽ എസ്ഐടിക്ക് നോട്ടിസ്

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജാമ്യം തേടി പ്രജ്വല്‍ രേവണ്ണ സമർപ്പിച്ച അപേക്ഷകളിൽ കർണാടക ഹൈക്കോടതി എസ്ഐടിക്ക് നോട്ടിസ് അയച്ചു. മുൻ എംപി പ്രജ്വൽ രേവണ്ണ സമർപ്പിച്ച ഹർജികൾ പരിഗണിച്ച ജസ്റ്റിസ് കൃഷ്‌ണ എസ്. ദീക്ഷിത് അധ്യക്ഷനായ ബെഞ്ചാണ് എസ്ഐടിക്ക് നോട്ടീസ് അയച്ചത്.

ഹൊലേനരസിപുർ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ട് അപേക്ഷ നൽകിയ പ്രജ്വൽ രേവണ്ണ ഇതിനകം ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. പ്രജ്വലിന്റെ അപേക്ഷയിൽ ഹൈക്കോടതി രജിസ്ട്രാറുടെ ഓഫിസ് എതിർപ്പ് ഉന്നയിക്കുകയും മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ആവശ്യപ്പെടുകയും ചെയ്‌തു.

സിഐഡി രജിസ്റ്റർ ചെയ്‌ത രണ്ടാമത്തെ എഫ്ഐആറുമായി ബന്ധപ്പെട്ട് പ്രജ്വൽ രേവണ്ണയെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തിട്ടില്ല. ഹർജി പരിഗണിക്കുന്നതിന്‍റെ മെറിറ്റ് സംബന്ധിച്ച് ഓഫിസ് എതിർപ്പ് ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു. സിഐഡി രജിസ്റ്റർ ചെയ്‌ത എഫ്ഐആറിൽ മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. കൂടാതെ, ഇക്കാര്യത്തിൽ സർക്കാർ എതിർപ്പ് അറിയിക്കണമെന്നും പറഞ്ഞ് വാദം കേൾക്കൽ മാറ്റിവച്ചു.

TAGS: KARNATAKA | HIGH COURT | PRAJWAL REVANNA
SUMMARY: Court sents notice to sit on prajwals plea

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *