വയനാട്ടില്‍ നടത്താനിരിക്കുന്ന ബോച്ചേ സണ്‍ബേണ്‍ ന്യൂയര്‍ പാര്‍ട്ടി കോടതി തടഞ്ഞു

വയനാട്ടില്‍ നടത്താനിരിക്കുന്ന ബോച്ചേ സണ്‍ബേണ്‍ ന്യൂയര്‍ പാര്‍ട്ടി കോടതി തടഞ്ഞു

കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ ഭാ​ഗ​മാ​യി വ​യ​നാ​ട്​ മേ​പ്പാ​ടി​യി​ൽ സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന ബോ​ചെ സ​ൺ​ബേ​ൺ ന്യൂയര്‍ പാര്‍ട്ടി ഹൈ​കോ​ട​തി ത​ട​ഞ്ഞു. സു​ര​ക്ഷാ പ്ര​ശ്ന​മ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ളാ​യ എം.​സി. മാ​ണി​യ​ട​ക്ക​മു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് എ.​എ. സി​യാ​ദ് റ​ഹ്​​മാ​ന്‍റെ ഉ​ത്ത​ര​വ്.

മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പ്രദേശത്തിൻ്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മ്മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്തിടത്താണ് പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ന്യൂയര്‍ പാര്‍ട്ടി നടത്തുന്നത്. ഇത് അപകടകരവും ക്രമസമാധാനത്തെ ബാധിക്കുന്നതെന്നും ചൂണ്ടി കാട്ടി പരിപാടി നിര്‍ത്തിവെയ്ക്കാന്‍ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കളക്ടര്‍ ഇന്നലെ ഉത്തരവിട്ട കാര്യം സ്‌പെഷ്യല്‍ ഗവ പ്ലീഡര്‍ കോടതിയെ അറിയിക്കുകയായിരുന്നു.   പരിപാടിക്ക് യാതൊരു അനുമതിയും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്തും കോടതിയെ അറിയിച്ചു.

ദുരന്തസാധ്യത കണക്കിലെടുത്ത് നിരോധന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍, പോലീസ്, പഞ്ചായത്ത് എന്നിവര്‍ക്ക് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഇടക്കാല ഉത്തരവ് നല്‍കി.
<BR>
TAGS : WAYANAD LANDSLIDE | BOBBY CHEMMANNUR
SUMMARY : Court stops Boche Sunburn Newer party to be held in Wayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *