രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ, സുഹൃത്ത് പവിത്ര ഗൗഡ എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ച ഹർജി പരിഗണിച്ച കോടതി വാദം കേൾക്കാൻ ശനിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30ന് പ്രത്യേക കോടതി കോടതി കേസ് പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ സി.വി. നാഗേഷ് ആണ് ദർശന് വേണ്ടി ഹാജരായത്.

ദർശനെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങൾ അറേബ്യൻ നൈറ്റ്‌സ് കഥയ്ക്ക് സമാനമാണെന്നും നാഗേഷ് പറഞ്ഞു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് കേസിൽ ദർശനെ പ്രതി ചേർത്തതെന്നും, ജാമ്യം ലഭിക്കാൻ എല്ലാ അർഹതയും നടന് ഉണ്ടെന്നും അദ്ദേഹം വാദിച്ചിരുന്നു.

തനിക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും നാഗേഷ് വ്യക്തമാക്കി. മാധ്യമ വിചാരണയുടെ അടിസ്ഥാനത്തിൽ വിധി പറയില്ല. മരിച്ച രേണുകസ്വാമിയുടെ ശരീരത്തിൽ ഏറ്റവുമധികം മുറിവുകൾ ഉണ്ടായത് നായ്ക്കളുടെ കടി കാരണമാണ്. അവയെ ദർശൻ വരുത്തിയ മുറിവുകളായി ചിത്രീകരിക്കുകയാണ് പോലീസ് ചെയ്തിട്ടുള്ളത്.

തെളിവ് ശേഖരണത്തിലും സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പോലീസ് പാലിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ദർശൻ ബെള്ളാരി ജയിലിൽ നിന്നും, പവിത്രയെ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്നും. വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഇന്ന് ഹാജരാക്കുക.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Fan murder case, Court adjourns hearing on Darshan’s bail plea to Oct 5

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *