രാജ്യത്ത്‌ കോവിഡ്‌ കേസുകള്‍ വര്‍ധിക്കുന്നു; രോഗബാധിതരുടെ എണ്ണം 3758 ആയി

രാജ്യത്ത്‌ കോവിഡ്‌ കേസുകള്‍ വര്‍ധിക്കുന്നു; രോഗബാധിതരുടെ എണ്ണം 3758 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്‌ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കോവിഡ്‌ ബാധിതരുടെ എണ്ണം 3758 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടക്കുന്ന കേരളത്തിലാണ് കൂടുതല്‍ കേസുകള്‍. 362 പുതിയ കേസുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 485, ഡല്‍ഹിയില്‍ 436, ഗുജറാത്തില്‍ 320, കര്‍ണാടകയില്‍ 238, ബംഗാളില്‍ 287, എന്നിങ്ങനെയാണ് കോവിഡ്‌ കേസുകള്‍. സ്ഥിതി നിയന്ത്രണവിധേയമാണെന്നും രോഗവ്യാപനത്തിന്‌ കാരണം ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബെൽ പറഞ്ഞു.

കേരളത്തില്‍ 24 വയസുകാരി കൂടി കോവിഡ്‌ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ജനുവരി മുതല്‍ കോവിഡ് കാരണം കേരളത്തില്‍ മരിച്ചത് 7 പേര്‍ ആണെന്നാണ് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കര്‍ണാടകയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര , ദില്ലി , തമിഴ് നാട്, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
<br>
TAGS : COVID CASES,
SUMMARY : Covid cases are increasing in the country; the number of infected people has reached 3758

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *