കോവിഡ് കാലത്തെ ക്രമക്കേട്; മൂന്ന് പേർക്കെതിരെ കേസെടുത്തു

കോവിഡ് കാലത്തെ ക്രമക്കേട്; മൂന്ന് പേർക്കെതിരെ കേസെടുത്തു

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കാലത്ത് നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റീസ് ജോൺ മൈക്കൽ ഡിക്കുഞ്ഞയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 3 ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസ് എടുത്തു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ ഡയറക്ടർ പി. ജി. ഗിരീഷ്, ജോയിൻ്റ് ഡയറക്ടർ (അക്കൗണ്ട്) ജി.സി.രഘു എന്നിവര്‍ ഉൾപ്പെടെ 3 ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തത്. ഇതേവകുപ്പിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ എം. വിഷ്ണുപ്രസാദിൻ്റെ പരാതിയിൽ വിധാൻ സൗധ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കോവിഡ് പ്രതിരോധത്തിനായി മാസ്കും പിപിഇ കിറ്റുകളും വാങ്ങിയതിൽ 167 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് റിപ്പോർട്ട്. മുന്‍ ബിജെപി സർക്കാരിൻ്റെ കാലത്താണ് അഴിമതി നടന്നത്. കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയതുമായ ക്രമക്കേടിൽ മുൻ മുഖ്യമന്ത്രി യെദിയൂരപ്പ, മുൻ ആരോഗ്യ മന്ത്രി ശ്രീരാമുലു എന്നിവരെ കുറ്റവിചാരണ ചെയ്യണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്.

അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരത്തെ നിർദേശം നൽകിയിരുന്നു. കോവിഡ് കാല ക്രമക്കേടുകൾ സർക്കാർ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കിയിരുന്നു.
<BR>
TAGS : COVID SCAM
SUMMARY : Covid purchases ‘scam’: FIR against former officials

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *