സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എം തിവാരി അന്തരിച്ചു

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എം തിവാരി അന്തരിച്ചു

ന്യൂഡൽഹി: സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ഡല്‍ഹി മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ എം തിവാരി (70) അന്തരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം ചൊവ്വാഴ്ച സിപിഐ എം ഗാസിയാബാദ് ജില്ലാ കമ്മിറ്റി ഓഫീസിലും ബുധനാഴ്ച രാവിലെ 09.30 മുതല്‍ 11 വരെ എച്ച്‌കെഎസ് സുർജീത് ഭവനിലും പൊതുദർശനത്തിന് വയ്ക്കും.

തുടർന്ന് സംസ്കാരത്തിനായി നിഗം ബോധ് ഘട്ടിലേക്ക് കൊണ്ടുപോകും. ട്രേഡ് യൂണിയൻ നേതാവായാണ് തിവാരി സിപിഐ എം നേതൃത്വത്തിലേക്ക് ഉയർന്നത്. 1977ല്‍ സിപിഐ എമ്മില്‍ അംഗമായി. 1988-ല്‍ ഡല്‍ഹി സംസ്ഥാന കമ്മിറ്റിയിലേക്കും 1991ല്‍ സെക്രട്ടേറിയറ്റിലേക്കും 2018ല്‍ കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2014 മുതല്‍ 2024 വരെ സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു.

TAGS : LATEST NEWS
SUMMARY : CPI-M central committee member KM Tiwari passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *