സിപിഐഎം ഡൽഹി സംസ്ഥാന സെക്രട്ടറിയായി അനുരാഗ്‌ സക്‌സേനയെ തിരഞ്ഞെടുത്തു

സിപിഐഎം ഡൽഹി സംസ്ഥാന സെക്രട്ടറിയായി അനുരാഗ്‌ സക്‌സേനയെ തിരഞ്ഞെടുത്തു

ന്യൂഡൽഹി: സിപിഐഎം ഡൽഹി സംസ്ഥാന സെക്രട്ടറിയായി അനുരാഗ്‌ സക്‌സേനയെ സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ഹർകിഷൻ സിങ്‌ സുർജിത്‌ ഭവനില്‍ ഞായറാഴ്‌ച സമാപിച്ച സമ്മേളനം 30 അംഗ സംസ്ഥാന കമ്മിറ്റിയെയും എട്ടംഗ സെക്രട്ടറിയറ്റിനെയും തിരഞ്ഞെടുത്തു. 1996ല്‍ മുഴുവൻ സമയ പാർടി പ്രവർത്തകനായ സക്സേന നിലവില്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയാണ്.

2009ല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗമായി. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി കെ എം തിവാരി, അനുരാഗ് സക്സേന, പി എം എസ് ഗ്രേവാള്‍, ആശ ശർമ, സുബീർ ബാനർജി, രാജീവ് കുൻവർ, സേബാ ഫാറൂഖി, പി വി അനിയൻ എന്നിവരാണ് സെക്രട്ടറിയറ്റംഗങ്ങള്‍. ക്ഷണിതാവായി സിദ്ധേശ്വർ ശുക്ലയെയും സെക്രട്ടറിയറ്റില്‍ ഉള്‍പ്പെടുത്തി.

സംസ്ഥാന കമ്മിറ്റിയില്‍ ആറുപേർ പുതുമുഖങ്ങളാണ്. ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷയും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ ഐഷി ഘോഷടക്കം എട്ട് സ്ത്രീകള്‍ സംസ്ഥാന കമ്മിറ്റിയിലുണ്ട്.

TAGS : DELHI | CPIM
SUMMARY : CPIM has elected Anurag Saxena as its Delhi state secretary

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *