സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍; സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത്

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍; സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത്

തിരുവനന്തപുരം: സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആദ്യം തമിഴ്‌നാട്ടിലെ മധുരയില്‍ നടക്കും. സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത് വെച്ചുനടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തിലും ഏരിയ സമ്മേളനം നവംബറിലും നടക്കും. ജില്ലാസമ്മേളനം ഡിസംബര്‍, ജനുവരി മാസത്തിലും നടക്കും.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപ നല്‍കിയതായും എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി ഫണ്ട് പിരിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം കൈമാറാനാണ് ആഹ്വാനം ചെയ്യുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. ദേശീയ തലത്തിൽ ഇടപെടൽ നടത്തി ഇതര സംസ്ഥാനങ്ങളിൽ നിന്നും ധനസമാഹരണത്തിനും ശ്രമിക്കുന്നുണ്ടെന്നും  എംവി ഗോവിന്ദൻ പറഞ്ഞു. പല സംസ്ഥാനങ്ങളിലെ നേതാക്കളും ഇതിനകം തന്നെ സഹായ സന്നദ്ധത അറിയിച്ചെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
<BR>
TAGS : 24TH PARTY CONGRESS CPIM
SUMMARY :  CPIM Party Congress in Madurai; State conference in Kollam in February

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *