‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ്’; അൻവറിന്റെ വീടിന് മുന്നില്‍ സിപിഎം ഫ്ലക്സ് ബോര്‍ഡ്

‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ്’; അൻവറിന്റെ വീടിന് മുന്നില്‍ സിപിഎം ഫ്ലക്സ് ബോര്‍ഡ്

മലപ്പുറം: മുഖ്യമന്ത്രിക്ക് എതിരെ ഗുരുതര ആക്ഷേപങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ പി.വി.അൻവറിൻെറ വീടിന് മുന്നില്‍ സി.പി.എം ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ് എന്ന പിണറായിയുടെ പഴയ പരാമർശമാണ് ഫ്ലക്സ് ബോർഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സി.പി.എം ഒതായി ബ്രാഞ്ചിൻെറ പേരിലാണ് ഫ്ളക്സ്.

പിണറായി വിജയന്‍റെയും എം.വി. ഗോവിന്ദന്‍റെയും ചിത്രങ്ങളും ഫ്ലക്സ് ബോര്‍ഡിലുണ്ട്. അതേസമയം അൻവറിന് പിന്നുണയുമായി മലപ്പുറം ടൗണിലും ഫ്ലക്സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പി.വി. അൻവറിന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ലക്സ് ബോര്‍ഡിലെഴുതിയിട്ടുള്ളത്. ലീഡര്‍ കെ. കരുണാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ബോര്‍ഡ്.

TAGS : CPM | FLUX BOARD | PV ANVAR MLA
SUMMARY : CPM flux board in front of Anwar’s house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *