വഖഫ് ഭേദഗതി ബില്‍; ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കുമെന്ന് പ്രകാശ് കാരാട്ട്

വഖഫ് ഭേദഗതി ബില്‍; ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കുമെന്ന് പ്രകാശ് കാരാട്ട്

ചെന്നൈ: വഖഫ് ബില്‍ ചര്‍ച്ചയില്‍ സിപിഐഎം എംപിമാര്‍ പങ്കെടുക്കും. എംപിമാരോട് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചതായി സിപിഐഎം കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞു. ചര്‍ച്ചയില്‍ നിന്ന് മാറി നില്‍ക്കുന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി പോയിട്ടില്ല. എംപിമാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ല. പകരം പാര്‍ലമെന്‍റിലെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി.

മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടതിനാല്‍ സിപിഎം എംപിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വഖഫ് നിയമഭേദഗതി ബില്‍ നാളെ ഉച്ചയ്ക്ക് ലോക്‌സഭയില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തിലായിരുന്നു തീരുമാനം.

TAGS : LATEST NEWS
SUMMARY : CPM MPs to participate in discussion on Waqf Amendment Bill: Prakash Karat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *