സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ തുടക്കമായി

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ തുടക്കമായി

ചെങ്കൊടിയും തോരണങ്ങളും നിറഞ്ഞ മധുരയിലെ തമുക്കം കണ്‍വെന്‍ഷന്‍ സെന്റിറില്‍ സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തിയതോടെയാണ് 24മത് പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ചത്. പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിക്‌ സർക്കാർ അധ്യക്ഷനാകും.

സിപിഐഎമ്മിന്റെ മുതിർന്ന നേതാക്കളെല്ലാം സമ്മേളന നഗരിയില്‍ എത്തി. പി ബി അംഗം ബി വി രാഘവലു സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെ വിവിധ ഇടതുപാർട്ടി പ്രതിനിധികള്‍ പങ്കെടുക്കും. എണ്‍പത് നിരീക്ഷകരടക്കം എണ്ണൂറിലധികം പ്രതിനിധികളും പാർട്ടി കോണ്‍ഗ്രസിൻ്റെ ഭാഗമാകും. ഈ മാസം ആറ് വരെയാണ് പാർട്ടി കോണ്‍ഗ്രസ്. കേരളത്തിലെ അധികാരം നിലനിർത്തുന്നതിനൊപ്പം ദേശീയ പാർട്ടി സംഘടനാപരമായി കൂടുതല്‍ ശക്തിപ്പെടുന്നതിനുള്ള സുപ്രധാന തീരുമാനങ്ങളാകും പാർട്ടി കോണ്‍ഗ്രസില്‍ ഉണ്ടാവുക.

TAGS : CPM
SUMMARY : CPM party congress begins in Madhura

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *