സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനം

മ​ധു​ര: അ​ഞ്ചു​ദി​വ​സ​മാ​യി മ​ധു​ര​യി​ൽ ന​ട​ക്കു​ന്ന സി.​പി.​എം 24ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ഞാ​യ​റാ​ഴ്ച റെ​ഡ് വ​ള​ന്റി​യ​ർ മാ​ർ​ച്ചി​ന്റെ അ​ക​മ്പ​ടി​യു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും. വൈ​കീ​ട്ട് മൂ​ന്നി​ന് റി​ങ് റോ​ഡ് ജ​ങ്ഷ​നു​സ​മീ​പം എ​ൻ. ശ​ങ്ക​ര​യ്യ സ്മാ​ര​ക ഗ്രൗ​ണ്ടി​ലാ​ണ് പൊ​തു​സ​മ്മേ​ള​നം. എൽക്കോട്ടിനുസമീപം മധുര പാണ്ടി കോവിൽ പരിസരത്തുനിന്ന്‌ ചുവപ്പുസേനാ മാർച്ചും പ്രകടനവും തുടങ്ങും. വാച്ചാത്തി സമരപോരാളികൾ ഫ്ലാഗ്‌ ഓഫ്‌ ചെയ്യുന്ന പ്രകടനത്തിൽ 10,000 റെഡ്‌ വളന്റിയർമാർ അണിനിരക്കും. 1.4 കിലോമീറ്റർ ദൂരം മാർച്ച്‌ ചെയ്‌ത്‌ ചുവപ്പുസേന പൊതുസമ്മേളനവേദിയിലെത്തും. തുടർന്ന്‌ എൻ ശങ്കരയ്യ നഗറിൽ (വണ്ടിയൂർ റിങ്‌ റോഡ്‌ മസ്താൻപട്ടി ടോൾ ഗേറ്റിന്‌ സമീപം) നടക്കുന്ന റാലിയിൽ രണ്ടുലക്ഷം പേർ പങ്കെടുക്കും

ഏ​പ്രി​ൽ ര​ണ്ടി​ന് പി.​ബി കോ​ഓ​ഡി​നേ​റ്റ​ർ പ്ര​കാ​ശ് കാ​രാ​ട്ടാ​ണ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സ​മ്മേ​ള​നം രാ​ഷ്ടീ​യ പ്ര​മേ​യ​വും ഭേ​ദ​ഗ​തി​ക​ളും ഇ​തി​ന​കം അം​ഗീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് പി.​ബി അം​ഗം ബി.​വി. രാ​ഘ​വ​ലു അ​വ​ത​രി​പ്പി​ച്ച ക​ര​ട് സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കിയിരുന്നു. ച​ർ​ച്ച​ക്ക് ബി.​വി. രാ​ഘ​വ​ലു​വും പി.​ബി കോ ​ഓ​ഡി​നേ​റ്റ​ർ പ്ര​കാ​ശ് കാ​രാ​ട്ടും ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​റു​പ​ടി ന​ൽ​കും. സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ച ശേ​ഷം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് പു​തി​യ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും പി.​ബി അം​ഗ​ങ്ങ​ളെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ​യും തി​ര​ഞ്ഞെ​ടു​ക്കും.

ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയുടെ പേരാണ് ഇന്നലെ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പ്രകാശ് കാരാട്ട് നിര്‍ദ്ദേശിച്ചത്. 16 അംഗ പിബിയില്‍ 5 പേര്‍ ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ എതിര്‍ത്തു. കാരാട്ടിന്റെ നിര്‍ദേശത്തിന് പിന്നാലെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിയുടെ പേര് കേന്ദ്ര കമ്മിറ്റിയില്‍ നിര്‍ദേശിക്കാന്‍ പിബിയില്‍ ഭൂരിപക്ഷ ധാരണയായി. അശോക് ധാവ്‌ലയെ ആണ് സിപിഎം ബംഗാള്‍ ഘടകം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ആന്ധ്രയിൽനിന്നുള്ള ബി.വി.രാഘവുലുവും ബംഗാൾ സെക്രട്ടറി മുഹമ്മദ് സലീമും സാധ്യതാപട്ടികയിലുണ്ടായിരുന്നു.
<BR>
TAGS : 24TH PARTY CONGRESS CPIM
SUMMARY : CPM Party Congress concludes today

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *