കാസറഗോഡ് ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടു; ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും

കാസറഗോഡ് ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടു; ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും

ശക്തമായ മഴയ്ക്ക് പിന്നാലെ കാസറഗോഡ് ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തി. ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയില്‍ ആണ് ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടത്. പ്രദേശത്തെ വീടുകളിലും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. നെല്ലിക്കാടൻ കണിച്ചി, കല്യാണി, ശാന്ത രാഘവൻ, ശാന്ത, ജോയ് തുടങ്ങിയവരുടെ വീടുകളിലാണ് വിള്ളല്‍.

തുടർന്ന് പ്രദേശത്തെ ആറ് കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ തീരുമാനിച്ചു. 22 പേരാണ് ആറ് വീടുകളിലായി ഉള്ളത്. മാലോത്തെ കസബ ഗവണ്‍മെന്‍റ് സ്കൂളിലേക്കാണ് ഇവരെ താല്‍ക്കാലികമായി മാറ്റുന്നത്.

TAGS : KASARAGOD | EARTH
SUMMARY : Crack formed in Kasaragod earth; Six families will be relocated

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *