ക്രിക്കറ്റ് കോച്ച്‌ പീഡിപ്പിച്ച സംഭവം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

ക്രിക്കറ്റ് കോച്ച്‌ പീഡിപ്പിച്ച സംഭവം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കോച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തില്‍ വിശദീകരണം നല്‍കാൻ ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ചതായി മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.

കോച്ച്‌ മനു തെങ്കാശിയില്‍ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. പീഡന കേസില്‍ പ്രതിയായ ഇയാള്‍ കഴിഞ്ഞ 10 വർഷമായി കെ.സി എയില്‍ കോച്ചാണ്. എന്നാല്‍ സംഭവം അറിഞ്ഞില്ലെന്നാണ് കെ സി എയുടെ വിചിത്ര വാദം. കുട്ടികളുടെ നഗ്‌ന ചിത്രം പകർത്തിയെന്നും മനുവിനെതിരെ ആരോപണമുണ്ട്.

ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിക്കുന്നത്. കുട്ടികളും രക്ഷിതാക്കളും സംഭവത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലാണ്. ഒരു പെണ്‍കുട്ടി പരാതിയുമായി വന്നതോടെ കൂടുതല്‍ കുട്ടികള്‍ പരാതി നല്‍കുകയായിരുന്നു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

TAGS : CRICKET COACH | RAPE | HUMAN RIGHTS COMMISSION
SUMMARY : Cricket coach molested incident: Human Rights Commission registered a case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *