പി പി ദിവ്യയ്ക്ക് നിർണായകം; ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

പി പി ദിവ്യയ്ക്ക് നിർണായകം; ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

കണ്ണൂർ : എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദ് ആണ് വിധി പുറപ്പെടുവിക്കുക. അന്വേഷണവുമായി സഹകരിച്ചു എന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് ദിവ്യയുടെ അഭിഭാഷകൻ വാദിച്ചത്. 11 ദിവസമായി കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ്. ഒക്ടോബർ 29-നാണ് ദിവ്യ അറസ്റ്റിലായത്.

ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ ദിവ്യയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിവരും. ഇല്ലെങ്കിൽ വീണ്ടും ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാം. പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുക, തെളിവ് ശേഖരണം പൂർത്തിയാകുക തുടങ്ങിയവ പൂര്‍ത്തിയാക്കി കഴിഞ്ഞാൽ ഈ കോടതിയിൽനിന്നുതന്നെ ജാമ്യം കിട്ടാൻ സാധ്യതയേറും.

ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷനും പ്രതിഭാഗവും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകനും രണ്ടുമണിക്കൂർ നീണ്ട വാദം നടത്തിയിരുന്നു. കേസ്ഡയറി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കളക്ടറോട് എ.ഡി.എം കുറ്റസമ്മതം നടത്തിയതെന്തിനെന്നാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിഭാ​ഗം വാദത്തിനിടെ കോടതിയിൽ സമ്മതിച്ചിരുന്നു. അതേസമയം ദിവ്യയ്ക്ക് ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷനും നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ പറഞ്ഞു.
<BR>
TAGS : ADM NAVEEN BABU DEATH | PP DIVYA
SUMMARY : Critical to PP Divya; The bail application will be decided today

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *