അപകടത്തിൽ പെട്ടയാളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ല; ട്രാഫിക് പോലീസിനെതിരെ വ്യാപക വിമർശനം

അപകടത്തിൽ പെട്ടയാളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ല; ട്രാഫിക് പോലീസിനെതിരെ വ്യാപക വിമർശനം

ബെംഗളൂരു: അപകടത്തിൽ പെട്ടയാളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാത്തതിന് ബെംഗളൂരു ട്രാഫിക് പോലീസിനെതിരെ വ്യാപക വിമർശനം. റോഡിൽ രക്തം വാർന്നു കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാതെ നിന്നതോടെയാണ് വിമർശനം ഉയരുന്നത്. ശ്രീനഗർ സ്വദേശിയായ രാഹുൽ ആണ് അപകടത്തിൽ പെട്ടത്. സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് ഹംപിൽ ഇടിച്ച് വീഴുകയായിരുന്നു.

തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ച് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇയാളെ ആര് ആശുപത്രിയിൽ എത്തിക്കും എന്നത് സംബന്ധിച്ച് പോലീസുകാർ തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു. അപകടത്തിൽ പെട്ടയാളെ പോലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിക്കാൻ സാധിക്കില്ല എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ബെംഗളൂരു ട്രാഫിക് പോലീസിലെ ഒരു ഉദ്യോഗസ്ഥനും ലോ ആന്റ് ഓർഡർ ഡിപ്പാർട്‌മെന്റിലെ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. രണ്ടര മിനിറ്റോളം തർക്കം തുടർന്നതോടെ നാട്ടുകാർ ചേർന്നാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിനു ഉത്തരവിട്ടതായി സിറ്റി പോലീസ് അറിയിച്ചു.

 

 

TAGS: BENGALURU | POLICE
SUMMARY: Bloodied man lying on road, Bengaluru cops argue over who will take him to hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *