സി.എസ്.ആർ ഫണ്ട് തട്ടിപ്പ്: അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ കസ്റ്റഡിയില്‍, അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടും

സി.എസ്.ആർ ഫണ്ട് തട്ടിപ്പ്: അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ കസ്റ്റഡിയില്‍, അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടും

കൊച്ചി: സി.എസ്.ആർ. ഫണ്ടിൽ ഉള്‍പ്പെടുത്തി പകുതിവിലക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ പ്രതി അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.. തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ ഇന്നോവ ക്രിസ്റ്റോ അടക്കം മൂന്നു കാറുകളാണ് പിടിച്ചെടുത്തത്. അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചു. തട്ടിപ്പിലൂടെ ഇടുക്കിയിൽ വാങ്ങിക്കൂട്ടിയ കോടികളുടെ ഭൂസ്വത്തുക്കൾ പോലീസ് കണ്ടെത്തിയിരുന്നു.

തട്ടിപ്പില്‍ തൃശൂര്‍ വടക്കാഞ്ചേരി നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് എതിരെയും പരാതികളുണ്ട്‌. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ബുഷറാ റഷീദിനെതിരെയാണ് പരാതി. ബുഷറ റഷീദിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍ സീഡ് സൊസൈറ്റി രൂപവൽകരിച്ചു എന്നാണ് ആരോപണം. തട്ടിപ്പില്‍ കൗണ്‍സിലറുടെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് പോലീസില്‍ ഡി.വൈ.എഫ്.ഐ പരാതി നല്‍കിയിട്ടുണ്ട്. സിഎസ് ആര്‍ ഫണ്ട് തട്ടിപ്പ് കേസില്‍ 1000 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പോലിസ് നിഗമനം.

അതേസമയം അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. വിശദമായ ചോദ്യം ചെയ്യലിന് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ ആവശ്യം. അതിനിടെ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി അനന്തു കൃഷ്ണനുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് പരിശോധന. തട്ടിപ്പിന്‍റെ ഭാഗമായി അനന്തു കൃഷ്ണൻ രൂപീകരിച്ച ട്രസ്റ്റിലെ അംഗമാണ് ആനന്ദകുമാർ.

<BR>
TAGS : CSR FUND FRAUD
SUMMARY : CSR fund fraud. Ananthu Krishnan’s vehicles in custody, illegal assets to be confiscated

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *