വനിതാ മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; അറസ്റ്റിലായ ബിജെപി നേതാവിന് ഇടക്കാല ജാമ്യം

വനിതാ മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; അറസ്റ്റിലായ ബിജെപി നേതാവിന് ഇടക്കാല ജാമ്യം

ബെംഗളൂരു: വനിതാ മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ബിജെപി നേതാവ് സി. ടി. രവിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. സി. ടി. രവിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കർണാടക പോലീസിന്റെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. എത്രയും പെട്ടെന്ന് രവിയെ വിട്ടയക്കണമെന്നും അറസ്റ്റ് ചെയ്യുന്നതിനായുള്ള ഒരു നടപടികളും പോലീസ് പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് രവിക്ക് മുൻ‌കൂർ നോട്ടീസ് നൽകിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിപക്ഷ പാർട്ടിയുടെ സിറ്റിങ് എംഎൽസിയാണ് സി. ടി. രവി. അതേസമയം കർണാടക സർക്കാർ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് രവി ആരോപിച്ചു. ബെളഗാവിയിലെ സുവർണ വിധാന സൗധയിൽ നിന്നും അറസ്റ്റിന് ശേഷം തന്നെ ആദ്യം ഖാനാപൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് രാം ദുർഗ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോടെ മറ്റ്‌ രണ്ട് ജയിലിലേക്ക് കൂടി തന്നെ മാറ്റിയിരുന്നു. വെള്ളിയാഴ്ച രാവിലെ മാത്രമാണ് ആശുപത്രിയിൽ പരിശോധനക്കായി കൊണ്ടുപോയതെന്നും രവി പറഞ്ഞു. ബെളഗാവി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് രവിയെ ഹൈക്കോടതി നിർദേശ പ്രകാരം ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്.

TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC grants interimn bail for CT Ravi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *