ബെംഗളൂരുവിൽ കബ്ബൺ പാർക്കിന് സമാനമായ മറ്റൊരു പാർക്ക് കൂടി തുറക്കും

ബെംഗളൂരുവിൽ കബ്ബൺ പാർക്കിന് സമാനമായ മറ്റൊരു പാർക്ക് കൂടി തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ കബ്ബൺ പാർക്കിന് സമാനമായി മറ്റൊരു പാർക്ക് കൂടി തുറക്കുമെന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ. കർണാടക ഫോറസ്റ്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷനിൽ നിന്ന് (കെഎഫ്‌ഡിസി) ഇതിനായി ഭൂമി അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവർത്തകയായ സാലുമരദ തിമ്മക്കയുടെ പേരിലായിരിക്കും പുതിയ പാർക്ക് തുറക്കുക. നോർത്ത് ബെംഗളൂരുവിന് 153 ഏക്കർ ഇതിനായി അനുവദിക്കും.

തിങ്കളാഴ്ച ആരണ്യഭവനിൽ വന്യജീവി വാരാഘോഷത്തിൻ്റെ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) മുഖേനയുള്ള ഫണ്ട് ഉപയോഗിച്ച് കബ്ബൺ പാർക്ക് മാതൃകയിൽ വകുപ്പ് പുതിയ പാർക്ക് വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ ബെംഗളൂരുവിലെ പാരിസ്ഥിതിക വിസ്തീർണം 5 ചതുരശ്ര കിലോമീറ്റർ കുറഞ്ഞു. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, നഗരത്തിന് 89 ചതുരശ്ര കിലോമീറ്റർ വനഭൂമിയുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ വനവൽക്കരണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ച് ബെംഗളൂരുവിന് ഗാർഡൻ സിറ്റി എന്ന ടാഗ് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS: BENGALURU | PARK
SUMMARY: Cubbon park like new one to come up in city soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *