പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പർ വേടനുമായി തെളിവെടുപ്പ് ഇന്ന് തുടരും

പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പർ വേടനുമായി തെളിവെടുപ്പ് ഇന്ന് തുടരും

കൊച്ചി: പുലിപ്പല്ല് കൈവശം വെച്ചെന്ന കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ തുടരുന്ന റാപ്പർ വേടനുമായി തെളിവെടുപ്പ് ഇന്ന് തുടരും. പുലിപല്ല് ലോക്കറ്റ് ആക്കി നല്‍കിയ വിയൂരിലെ സ്വര്‍ണ പണിക്കാരന്റെ പക്കല്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ജാമ്യപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസം വേടന്‍ ജയിലില്‍ കഴിയേണ്ടി വരും. വേടന് പുലി പല്ല് നല്‍കിയ രഞ്ജിത്തിനെ കേന്ദ്രികരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

വേടനെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. പുലിപല്ല് നല്‍കിയ രഞ്ജിത്ത് കുമ്പിടിയെ വ്യക്തിപരമായി അറിയില്ലെന്നാണ് വേടന്‍ വ്യക്തമാക്കിയത്. തമിഴ്‌നാട്ടില്‍ നടന്ന സംഗീത നിശയ്ക്കിടയില്‍ ആരാധകനായ രഞ്ജിത്ത് പുലിപല്ല് സമ്മാനമായി നല്‍കിയെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. പിന്നീട് തൃശൂരിലെ ജ്വലറിയില്‍ നല്‍കി ലോക്കറ്റാക്കി മാറ്റി. വന്യ ജീവികളുടെ അവശിഷ്ട്ടങ്ങള്‍ അറിഞ്ഞോ അറിയാതെയോ കൈവശം സൂക്ഷിക്കുന്നത് കുറ്റകരമാണ്. ഇതുപ്രകാരമാണ് വേടനെതിരെ മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയിട്ടുള്ളത്.

ഇന്നലെയാണ് പെരുമ്പാവൂർ മുൻസിഫ് കോടതി വേടനെ വനം വകുപ്പ് കസ്റ്റഡിയിൽ വിട്ടത്. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്ക്കെതിരെ ഉള്ളതടക്കം 7 വകുപ്പുകളാണ് വേടനെന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനം വകുപ്പ് ചുമത്തിയത്.

TAGS: KERALA | VEDAN
SUMMARY: Case registered by the Forest Department, Vedan’s custody probe continues today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *