രേണുകസ്വാമി കൊലക്കേസ്; ദർശന്റെ കസ്റ്റഡി കാലാവധി നീട്ടി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശന്റെയും സുഹൃത്ത് പവിത്ര ഗൗഡ ഉൾപ്പെടെയുള്ള 16 പേരുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഓഗസ്റ്റ് ഒന്ന് വരെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

ദർശനും പവിത്രയുമുൾപ്പെടെ 17 പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി വ്യാഴാഴ്ച അവസാനിച്ചതിനാൽ ബെംഗളൂരു, തുമകുരു ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണി മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്.

കേസിൽ കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കേണ്ടതിനാൽ പ്രതികളെ വിട്ടയക്കുന്നത് തുടർ അന്വേഷണത്തിന് തടസ്സമാകുമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ നടത്തിയ ശ്രമങ്ങളെ പ്രോസിക്യൂഷൻ ഉയർത്തിക്കാട്ടുകയും ചെയ്തു. പ്രതികളിൽ നിന്ന് 83.65 ലക്ഷം രൂപ പിടിച്ചെടുത്തതായി പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വെളിപ്പെടുത്തി.

കുറ്റകൃത്യത്തിന് മുമ്പും ശേഷവും വിവിധ വ്യക്തികളുമായി ബന്ധപ്പെടാൻ ഒന്നിലധികം സിം കാർഡുകൾ ദർശൻ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ചതായും ചൂണ്ടിക്കാട്ടി. ഇവർക്ക് ജാമ്യം അനുവദിക്കുന്നത് കേസിലെ നിർണായക തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.

ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ (33) ജൂണിലാണ് ദർശൻ ഉൾപ്പെടെയുള്ളവർ സംഘം ചേർന്ന് കൊലപ്പെടുത്തിയത്. പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകള്‍ നിരന്തരം വരാന്‍തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൊലപാതകത്തിലേക്ക് നീണ്ടത്. ആര്‍.ആര്‍. നഗറിലെ പട്ടണഗെരെയിലെ ഷെഡ്ഡിലാണ് കൊലപാതകം നടന്നത്.

TAGS: KARNTAKA | DARSHAN THOOGUDEEPA
SUMMARY: Bengaluru Court extends judicial custody of actor Darshan

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *