വാർത്താസമ്മേളനത്തിനു പിന്നാലെ സൈബറാക്രമണം രൂക്ഷം; പരാതി നല്‍കി അർജുന്റെ കുടുംബം

വാർത്താസമ്മേളനത്തിനു പിന്നാലെ സൈബറാക്രമണം രൂക്ഷം; പരാതി നല്‍കി അർജുന്റെ കുടുംബം

കോഴിക്കോട്: സൈബര്‍ അധിക്ഷേപങ്ങള്‍ വർധിച്ചതിനെത്തുടർന്ന് പോലീസിൽ പരാതി നൽകി ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയത്. വര്‍ഗീയ അധിക്ഷേപവും നടക്കുന്നതായി പരാതിയില്‍ പറയുന്നു. അർജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരീ ഭർത്താവ് ജിതിൻ എന്നിവർ കമീഷണർ ഒഫീസിൽ എത്തിയാണ് പരാതി നൽകിയത്. അര്‍ജുന്റെ കുടുംബം ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ ആക്രമണം രൂക്ഷമായത്.

ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബം ഇന്നലെ രം​ഗത്തെത്തിയിരുന്നു. വൈകാരികതയെ ചൂഷണം ചെയ്യുകയാണെന്നു പറഞ്ഞാണ് കുടുംബം മനാഫിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിനു ശേഷമാണ് സോഷ്യൽ മീഡിയയിൽ അർജുന്റെ കുടുംബത്തിനു നേരെ വ്യാപകമായ ആക്രമണമുണ്ടായത്.
<BR>
TAGS : ARJUN |
SUMMARY : Cyber ​​attack intensified after the press conference; Arjun’s family filed a complaint

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *