സൈബർ സുരക്ഷ; 40,000 പേർക്ക് പരിശീലനം നൽകും

സൈബർ സുരക്ഷ; 40,000 പേർക്ക് പരിശീലനം നൽകും

ബെംഗളൂരു: സംസ്ഥാനത്ത് 40,000 പേർക്ക് സൈബർ സുരക്ഷ പരിശീലനം നൽകുന്ന പദ്ധതിയുമായി കർണാടക സർക്കാർ. ബിരുദധാരികൾക്കും അവസാനവർഷ ബിരുദവിദ്യാർഥികൾക്കുമാണ് പരിശീലനം നൽകുക. ഇതിനായി സൈബർ സുരക്ഷ പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയായ സിസ്കോയുമായി സംസ്ഥാന സര്‍ക്കാര്‍ കരാർ ഒപ്പിട്ടു. സൈബർസുരക്ഷാപ്രവർത്തനത്തിൽ ആഴത്തിലുള്ള അറിവും പ്രായോഗിക നൈപുണിയും നേടിക്കൊടുക്കാനുള്ള പരിശീലന കോഴ്‌സാണ് നടപ്പാക്കുകയെന്ന് ഐ.ടി.-ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു.

തിരഞ്ഞെടുക്കപ്പെടുന്നവരിൽ പകുതി വനിതകളായിരിക്കും. സംസ്ഥാനത്ത് വർധിച്ചുവരുന്ന സൈബർ തട്ടിപ്പ്, സൈബർ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കെതിരെ അവബോധം സൃഷ്ടിക്കുക, ഇവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ജനങ്ങൾക്കിടയില്‍ എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

സൈബർ സുരക്ഷാ നയം നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാർ അടുത്ത അഞ്ച് വർഷത്തേക്ക് 103.87 കോടി രൂപ നീക്കിവെച്ചതായി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഐടി, ബിടി, സയൻസ് ആൻഡ് ടെക്നോളജി വകുപ്പുകളുടെ ബജറ്റ് വിഹിതം വഴി ഇത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : CYBER SECURITY | KARNATAKA
SUMMARY : cyber security; 40000 people will be trained

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *