ലഹരിമരുന്നിനെതിരെ സൈക്കിൾ റാലി

ലഹരിമരുന്നിനെതിരെ സൈക്കിൾ റാലി

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കൊത്തന്നൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എബനേസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ സഹകരണത്തോടെ സൈക്കിള്‍ ബോധവത്കരണ റാലി നടത്തുന്നു. നാളെ വൈകിട്ട് മൂന്നിന് കൊത്തന്നൂരില്‍ നിന്നരംഭിക്കുന്ന റാലി ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ സജിത് വി എ ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്യും.

അഡീഷണല്‍ കമ്മീഷണര്‍ ഓഫ് കസ്റ്റംസ്, ഗോപകുമാര്‍ പി. ഐ ആര്‍ എസ് മുഖ്യാതിഥിയാവും. എബനേസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സിഇഒ ലോഫി വെള്ളാറ, കേരള സമാജം ജനറല്‍ സെക്രട്ടറി റെജികുമാര്‍, സമാജം കൊത്തന്നൂര്‍ യുണിറ്റ് കണ്‍വീനര്‍ ജെയ്‌സണ്‍ ലൂക്കോസ്, ജോയിന്റ് കണ്‍വീനര്‍ സിന്റോ പി സിംലാസ് എന്നിവര്‍ നേതൃത്വം നല്‍കും. ഫോണ്‍ : 8884840022
<BR>
TAGS :  KERALA SAMAJAM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *