യൂറോ കപ്പ്; ചെക് റിപബ്ലിക് – ജോര്‍ജിയ മത്സരം സമനിലയില്‍

യൂറോ കപ്പ്; ചെക് റിപബ്ലിക് – ജോര്‍ജിയ മത്സരം സമനിലയില്‍

യുവേഫ യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ ജോര്‍ജിയയും ചെക്‌റിപബ്ലികും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. തുടക്കം മുതല്‍ അറ്റാക്കും കൗണ്ടര്‍ അറ്റാക്കുകളും നിറഞ്ഞു നിന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അധിക സമയത്ത് ജോര്‍ജിയ പെനാല്‍റ്റിയിലൂടെ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. 66-ാം മിനിറ്റിലായിരുന്നു ചെക് റിപബ്ലികിന്റെ മറുപടി ഗോള്‍. ഒരു കോര്‍ണര്‍ കിക്കിന്റെ അവസാനത്തില്‍ ബോക്‌സിലേക്ക് എത്തിയ പന്ത് ചെക് താരം പാട്രിക് ഷിക് ഗോളാക്കി മാറ്റുകയായിരുന്നു.

ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ചെക് ബോക്സിനകത്തേക്ക് എത്തിയ ബോള്‍ അവരുടെ പ്രതിരോധനിര താരം റോബിന്‍ ഹറനാകിന്റെ കൈയിലുരസിയാണ് കടന്നുപോയത്. രണ്ടാംപകുതിയിലെ 58-ാം മിനിറ്റില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മറുപടി ഗോളെത്തി. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് ചെക്ക് താരം പാട്രിക് ഷിക്ക് വലയിലെത്തിക്കുകയായിരുന്നു.

മറുവശത്ത് ജോര്‍ജിയ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ചെക്കിനെ ഞെട്ടിച്ചു. ജോര്‍ജിയന്‍ കീപ്പറുടെ മികവ് കൊണ്ട് മാത്രമാണ് ചെക്കിനെ വിജയിക്കുന്നതില്‍ നിന്ന് തടഞ്ഞത്. കഴിഞ്ഞ മത്സരങ്ങളില്‍ ചെക് റിപബ്ലിക് പോര്‍ച്ചുഗലിനോട് 2-1 എന്ന സ്‌കോറില്‍ പരാജയപ്പെട്ടിരുന്നു. ജോര്‍ജിയ 3-1 എന്ന സ്‌കോറില്‍ തുര്‍ക്കിയോടും പരാജയപ്പെട്ടു.

TAGS: SPORTS| EURO CUP
SUMMARY: Czeck republic and georgia match end up in tie in euro cup

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *