കന്നഡ രാജ്യോത്സവ ആഘോഷവേളയിൽ ശ്രദ്ധേയമായി കേരളീയത്തിന്റെ ‘ദക്ഷിണ ധ്വനി’

കന്നഡ രാജ്യോത്സവ ആഘോഷവേളയിൽ ശ്രദ്ധേയമായി കേരളീയത്തിന്റെ ‘ദക്ഷിണ ധ്വനി’

ബെംഗളൂരു: കന്നഡ രാജ്യോത്സവ ആഘോഷവേളയില്‍ ശ്രദ്ധപിടിച്ചുപറ്റി നാഗസാന്ദ് പ്രെസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപാര്‍ട്‌മെന്റ് മലയാളി അസോസിയേഷന്‍ കേരളീയം അംഗം അനീഷയും സംഘവും അവതരിപ്പിച്ച ദക്ഷിണ ധ്വനി. അപാര്‍ട്‌മെന്റിലെ കന്നഡ രാജ്യോത്സവ ആഘോഷങ്ങള്‍ക്കിടെയാണ് അനീഷയും സംഘവും കലാപരിപാടി അവതരിപ്പിച്ചത്. പ്രശസ്തമായ മൂന്ന് കന്നഡ നാടോടിനൃത്തവും കോലാട്ടവും കോര്‍ത്തിണക്കിയ ഒരു ഫ്യൂഷന്‍ നൃത്തരൂപമായിരുന്നു ദക്ഷിണ ധ്വനി.

ആയിരത്തിലേറെ കന്നഡിഗര്‍ കാണികളായെത്തിയ സദസ് ദക്ഷിണ ധ്വനിയുടെ അവതരണ മികവിനെ കരഘോഷത്താല്‍ മൂടി. സംഘാടകരും കാണികളും കാണികളും ഒരുപോലെ അഭിനന്ദിച്ചു. കര്‍ണാടകയോടും കന്നഡികരോടും മലയാളികള്‍ക്കുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്ന ഇത്തരം കലാവിരുന്നുകള്‍ അവതരിപ്പിക്കാന്‍ ദക്ഷിണധ്വനിയെ പോലെ കൂടുതല്‍ പേര്‍ മുന്നോട്ടു വരണമെന്ന് കേരളീയം അധ്യക്ഷന്‍ ഡോ. ജിമ്മി തോമസ്സും ജനറല്‍ സെക്രട്ടറി രാജേഷ് വെട്ടം തൊടിയും പറഞ്ഞു.

അനീഷയ്ക്ക് പുറമേ ബിന്ദു, ദീപ, സയന, ഷിജി പുത്തൂര്‍ ,ഡോ. ദര്‍ശന, ചിത്ര, ആതിര, ജെസ്സി ജോര്‍ജ്,ടീന സാറാ വര്‍ഗീസ് എന്നിരാണ് ദക്ഷിണ ധ്വനിയിലെ മറ്റു കലാകാരന്‍മാര്‍.

<br>
TAGS :  KERALEEYAM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *