കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; ദളിത് കോണ്‍ഗ്രസ് പ്രസിഡന്റും സിപിഎമ്മിലേക്ക്

കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; ദളിത് കോണ്‍ഗ്രസ് പ്രസിഡന്റും സിപിഎമ്മിലേക്ക്

പാലക്കാട്‌: ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. പിരിയാരിയിലെ ദളിത് കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വിട്ടു സിപിഎമ്മിലെത്തി. പിരിയാരി ദളിത് കോണ്‍ഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷ് ആണ് പാർട്ടി വിടുമെന്ന് അറിയിച്ചിരിക്കുന്നത്.

ഷാഫിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിക്ഷേധിച്ചാണ് നടപടിയെന്ന് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഷാഫിക്കൊപ്പം നില്‍ക്കുന്നവർക്ക് മാത്രമാണ് പാർട്ടിയില്‍ പരിഗണനയുള്ളതെന്ന് അദ്ദേഹം വിമർശിച്ചു. താൻ സിപിഎമ്മില്‍ ചേർന്നെന്നും ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി. സരിന് വേണ്ടി പ്രവർത്തിക്കുന്നുമെന്നും സുരേഷ് പ്രതികരിച്ചു.

അതേസമയം പിരായിരി കോണ്‍ഗ്രസ്‌ മണ്ഡലം സെക്രട്ടറി ജി.ശശിയും ഭാര്യ സിതാരയും പി. സരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിരായിരി പഞ്ചായത്ത്‌ അംഗമാണ് സിതാര. ഷാഫി പറമ്പിൽ വാക്ക് പാലിക്കാത്തതുകൊണ്ടാണ് സരിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സിതാര പ്രതികരിച്ചിരുന്നു.

TAGS : PALAKKAD | CONGRESS | CPM
SUMMARY : Dalit Congress president also joins CPM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *