ജാതിപ്പേര് വിളിച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കം; ദളിത്‌ യുവാവിന്റെ കൈ അറുത്തെടുത്തു

ജാതിപ്പേര് വിളിച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കം; ദളിത്‌ യുവാവിന്റെ കൈ അറുത്തെടുത്തു

ബെംഗളൂരു: ജാതി പറഞ്ഞതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ദളിത്‌ യുവാവിന്റെ കൈ അറുത്തെടുത്തു. കനകപുരയിലാണ് സംഭവം. മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് മുറിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മാലഗലു സ്വദേശികളായ ഹർഷ, കരുണേശ, ഹാരുൽ, ശിവ, ശങ്കര, സുബ്ബ, ദർശൻ എന്നിവരുടെ പേരിൽ കേസെടുത്തു. ഇവരിൽ നാലുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. പ്രതികൾ യുവാവിന്റെ കൈ മുറിച്ചുമാറ്റുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു.

ജാതി പരാമർശത്തെത്തുടർന്നുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച അനീഷും ബന്ധുവുംകൂടി റോഡിലൂടെ നടന്നുപോകുമ്പോൾ പ്രതികളിലൊരാളായ ശിവ ഇരുവർക്കുമെതിരെ ജാതിപരാമർശം നടത്തി.

ഇതേത്തുടർന്ന് വഴക്കുണ്ടാവുകയും ശിവ മടങ്ങിപ്പോയി സുഹൃത്തുക്കളെ കൂട്ടിവന്ന് അനീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി. കുടുംബാംഗങ്ങളെ ജാതി അധിക്ഷേപം നടത്തുകയും അനീഷിന്റെ വലതുകൈ മുറിച്ചെടുക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മൂന്നു സ്ത്രീകളുൾപ്പെടെ ഏഴുപേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. അനീഷ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും കുടുംബാംഗങ്ങൾ കനകപുരയിലെ സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്.

TAGS: KARNATAKA | ATTACK
SUMMARY: Dalit youths hand chopped off in an argument

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *